24
May 2025
Thu
24 May 2025 Thu
18 year old boy dies after bike rammed in to opened door of car

കാറിന്റെ തുറന്നുവച്ച ഡോറില്‍ ബൈക്ക് ഇടിച്ചുകയറി 18കാരന്‍ മരിച്ചു. തിരുവനന്തപുരം പാറശ്ശാല ബൈപ്പാസിലാണ് സംഭവം. കത്തിപ്പാറ കരിപ്പുവാലി സ്വദേശി ഷാജി-സിന്ധു ദമ്പതികളുടെ മകള്‍ സോനു ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മാതാപിതാക്കള്‍ക്കും ബന്ധുവായ ബിനോയിയോടൊപ്പം രണ്ടു ബൈക്കുകളിലായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ഡോര്‍ തുറന്നപ്പോഴായിരുന്നു അപകടം. ബിനോയി ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സോനു.

ബൈക്ക് കാറിന്റെ ഡോറില്‍ ഇടിച്ചതോടെ പിന്‍സീറ്റിലിരുന്ന സോനു തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച കമാനത്തില്‍ തട്ടി വീണ് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു