22
Feb 2023
Sun
22 Feb 2023 Sun

തൃശൂർ: നിർത്തിയിട്ട കാറിന്റെ തുറന്ന ഡോറിൽ തട്ടിവീണ് സ്കൂട്ടർ യാത്രിക മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ ജുബേരിയ(35) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ജുബൈരിയ ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.