31
Sep 2025
Sun
31 Sep 2025 Sun
man on vacation dies on the way to coming home land

പാലക്കാട് ആലത്തൂരില്‍ സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവിനും രണ്ടരവയസ്സുള്ള കുഞ്ഞിനും പരിക്ക്. ഇരട്ടക്കുളം മണ്ണയം കാട്ടില്‍ ദീപുവിന്റെ ഭാര്യ സുമ(38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ദേശീയപാതയുടെ മേല്‍പ്പാലം പണിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം നടക്കുന്ന കേരളപ്പറമ്പ് ഭാഗത്താണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതി ജങ്ഷന്‍ ഭാഗത്ത് നിന്ന് ഇരട്ടക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു ദമ്പതികളും കുഞ്ഞും. ഇതേ ദിശയില്‍ വന്നതാണ് കണ്ടെയ്‌നര്‍ ലോറിയും. പരിക്കേറ്റ ഭര്‍ത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: ബസ് യാത്രയ്ക്കിടെ 13കാരനെതിരേ ലൈംഗികാതിക്രമം; മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക