16
Jul 2024
Tue
16 Jul 2024 Tue
woman Doctor Chops Off Boyfriend s Genitals For Ghosting Her On Their Wedding

വിവാഹത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ ജനനേന്ദ്രിയം കാമുകിയായ ഡോക്ട‍‍ർ മുറിച്ചുമാറ്റി. ബിഹാറിലെ സരൻ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. വാർഡ് കൗൺസിലർ കൂടിയായ കാമുകൻ വിവാഹവാ​ഗ്ദാനത്തിൽ നിന്ന് പിൻമാറിയതാണ് 25കാരിയായ ഡോക്ടറെ ചൊടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് ഡോക്ടറെ വിവാഹം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് കോടതിയിലെത്തിയെങ്കിലും യുവാവ് വീണ്ടും മനസ്സുമാറ്റി.

ഇതോടെ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇയാളുടെ ലിം​ഗം മുറിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ അലറിക്കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ചോരയിൽ കുളിച്ചുകിടന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡോക്ടറും യുവാവും അവിവാഹിതരാണെന്ന് മധുര പോലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഹാജിപുർ സ്വദേശിനിയായ ഡോക്ടർ മധുരയിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനനേന്ദ്രിയം നഷ്ടമായ യുവാവ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക