04
Jan 2025
Wed
04 Jan 2025 Wed
woman found dead inside home in Calicut

കോഴിക്കോട് നാദാപുരം തൂണേരിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.(woman found dead inside home in Calicut)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭര്‍തൃവീട്ടില്‍ നിന്നു തൂണേരിയിലെ വീട്ടിലെത്തിയത്. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.

ALSO READ:  കൊല്ലത്ത് നവവധു മരിച്ച നിലയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക