23
Aug 2025
Thu
23 Aug 2025 Thu
woman gang raped while to stopped to urinate on road side

യാത്രയ്ക്കിടെ മൂത്രമൊഴിക്കാനിറങ്ങിയ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ഒഡീഷയിലെ അങ്കുല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ രണ്ട് മൈനര്‍മാര്‍ അടക്കം മൂന്നുപേര്‍ പിടിയിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് മൂന്നിന് അനന്തരവനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ ഇടത്ത് വച്ച് മൂത്രമൊഴിക്കാനായി യുവതി റോഡിന്റെ ഉള്ളിലേക്ക് കയറി. ഈ സമയം ഇതുവഴി ട്രാക്ടറില്‍ വന്ന മൂന്നംഗ സംഘം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.

ആക്രമണശേഷം പ്രതികള്‍ ഇവിടെ നിന്നു കടന്നുകളഞ്ഞു. രക്ഷപെട്ട യുവതി വീട്ടിലെത്തി വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. പരാതി ലഭിച്ച് 24 മണിക്കൂറിനകം പോലീസ് പ്രതികളെ പിടികൂടി. ഇവര്‍ സഞ്ചരിച്ച ട്രാക്ടറും പ്രതികളുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ALSO READ: യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക