23
Aug 2025
Thu
23 Aug 2025 Thu
woman arrested in job fraud case

യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. തൃശൂർ എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സായ (29) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവതി പിടിയിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, , എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് കേസന്വേഷിച്ചത്.

യുകെയിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പോലീസ് സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ALSO READ:കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു