19
May 2024
Wed
19 May 2024 Wed
woman gave birth to baby in moving KSRTC bus

ഓടുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് പേരാമംഗലത്തുവച്ച് മലപ്പുറം സ്വദേശിനി കുഞ്ഞിന് ജന്മം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസിലിരിക്കവെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വാഹനം പേരാമംഗലം അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ബസ്സിനുള്ളില്‍ വച്ച് തന്നെ കുഞ്ഞിന്റെ തല പുറത്തുവന്നതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും സംഘം വാഹനത്തിനുള്ളില്‍ വച്ചുതന്നെ പ്രസവമെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊക്കിള്‍കൊടിയടക്കം മുറിച്ച് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക