കൊല്ലം: കരുനാഗപ്പളളി തഴവയില്‍ ലോറി തട്ടി പൊട്ടിയ കേബിള്‍ സ്‌കൂട്ടറിലുടക്കി തെറിച്ചുവീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വളാലില്‍ മുക്കില്‍ സന്ധ്യക്കാണ് പരിക്കേറ്റത്. ശനി ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.(woman in critical condition after lorry drag her by broken cable)
|
ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയ സ്‌കൂട്ടറിലിരിക്കുകയായിരുന്നു സന്ധ്യ. ഈ സമയം ഇതുവഴി കടന്നുപോയ തടി ലോറി തട്ടി കേബിള്‍ പൊട്ടി വീഴുകയും വാഹനം മുന്നോട്ടുപോയതോടെ കേബിളുകള്‍ വലിഞ്ഞ് സ്‌കൂട്ടറും സന്ധ്യയെയും എടുത്തെറിയുകയുമായിരുന്നു. തെറിച്ചുയര്‍ന്ന് റോഡരികിലേക്ക് വീണ സന്ധ്യയുടെ മുകളിലേക്ക് സ്‌കൂട്ടര്‍ വീണത്.
നിര്‍ത്താതെ പോയ ലോറി നാട്ടുകാരാണ് പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





