24
Sep 2025
Sun
24 Sep 2025 Sun
woman jumped to death from 13th floor with son

ബുദ്ധിവളര്‍ച്ചയില്ലാത്ത 11കാരനായ മകനുമായി 37കാരി 13ാം നിലയില്‍ നിന്ന് ചാടിമരിച്ചു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ദര്‍പന്‍ ചൗളയുടെ ഭാര്യ സാക്ഷി ചൗളയും മകന്‍ ദക്ഷുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 വര്‍ഷമായി കുട്ടിയുടെ ചികില്‍സ നടന്നുവരികയാണ്. കുട്ടിയുടെ അവസ്ഥയില്‍ സാക്ഷി ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കഴിഞ്ഞദിവസം ദര്‍പന്‍ ചൗള വീട്ടിലുണ്ടായിരുന്നു. കരച്ചില്‍ കേട്ട് ദര്‍പന്‍ ബാല്‍ക്കണിയില്‍ ഓടിയെത്തുമ്പോള്‍ ഭാര്യയും മകനും കെട്ടിടത്തിനു താഴെ കിടക്കുന്നത് കാണുന്നത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു.

പോലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ സാക്ഷി ഭര്‍ത്താവിനെ അഭിസംബോധന ചെയ്‌തെഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
ക്ഷമിക്കണം. ഞങ്ങള്‍ ഈ ലോകത്തില്‍ നിന്ന് പോവുന്നു. നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. ഞങ്ങള്‍ മൂലം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല. എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്.

ALSO READ: ലണ്ടനില്‍ വന്‍ കുടിയേറ്റ വിരുദ്ധ റാലി; പോലീസിനെ കൈയേറ്റം ചെയ്ത് പ്രതിഷേധക്കാര്‍