ലണ്ടനില്‍ പടുകൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലി. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച റാലിയില്‍ ഒരുലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. ഇതില്‍ ഒരുവിഭാഗം പോലീസുകാരിയെ കായികമായി നേരിട്ടു. പോലീസുകാരെ ഇവര്‍ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ പല്ലുകള്‍ നഷ്ടമാവുകയും മൂക്കിന്റെ പാലം തകരുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
|
25 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധത്തിനൊപ്പം ഇറങ്ങി മനപ്പൂര്‍വം അക്രമം അഴിച്ചുവിടാനാണ് ചിലര്‍ എത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മാറ്റ് ട്വിസ്റ്റ് പറഞ്ഞു.
നാഷനലിസ്റ്റ് ആന്‍ഡ് ആന്‍ഡി ഇസ് ലാം ഇംഗ്ലീഷ് ഡിഫന്‍സ് ലവീഗിന്റെ സ്ഥാപകനായ ടോമി റോബിന്‍സന്റെ യഥാര്‍ഥ പേര് സ്റ്റീഫന്‍ യാക്‌സ് ലി ലെനന്‍ എന്നാണ്. ഇയാള്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള വലതുപക്ഷ നേതാക്കളിലൊരാളാണ്.
അതേസമയം മാര്‍ച്ച് എഗൈന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന സംഘടനയുടെ നടത്തിയ മാര്‍ച്ചില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. അടുത്ത നാളുകളിലായി യുകെയില്‍ നിരവധി ഇന്ത്യക്കാര്‍ക്കു നേരെ വംശീയ ആക്രമണം നടന്നിരുന്നു. കഴിഞ്ഞദിവസം ഇന്ത്യക്കാരിയെ ബലാല്‍സംഗം ചെയ്ത അക്രമികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവാന്‍ ആക്രോശിക്കുകയും ചെയ്യുകയുണ്ടായി.


