10
Sep 2023
Fri
10 Sep 2023 Fri

തിരുവനന്തപുരം ആറ്റിങ്ങലില്‍ അമ്മ കുഞ്ഞുമായി കിണറ്റില്‍ചാടി. നാലുവയസ്സുകാരന്‍ മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് രാജേഷിന്റെ ഭാര്യ രമ്യയാണ് മകന്‍ അഭദേവിനെയുമെടുത്ത് 50 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയത്. വെള്ളി രാവിലെ 10ന് ആണ് സംഭവം. നാട്ടുകാരും അഗ്നി രക്ഷാസേനയും ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജേഷും രമ്യയും ആറ്റിങ്ങലിലെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരായിരുന്നു. രാജേഷ് ജോലിക്ക് പോയശേഷമാണ് രമ്യ മകനെയുമെടുത്ത് ജീവനൊടുക്കാന്‍ കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക