02
Jun 2025
Sun
02 Jun 2025 Sun
woman kills husband after he oppose her illicit relationship

അവിഹിതബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ തള്ളി. കര്‍ണാടകയിലെ തുമക്കുര ജില്ലയിലെ കാദഷെട്ടിഹല്ലിയിലാണ് സംഭവം. അമ്പതുകാരനായ ശങ്കരമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ശങ്കരമൂര്‍ത്തിയുടെ ഭാര്യ സുമംഗല, ഇവരുടെ കാമുകനായ നാഗരാജു എന്നിവര്‍ അറസ്റ്റിലായി. (woman kills husband after he oppose her illicit relationship)തിപ്തുറിലെ വനിതാ ഹോസ്റ്റലിലെ പാചകത്തൊഴിലാളിയായിരുന്നു സുമംഗല. ഇതിനിടെ ഇവര്‍ നാഗരാജുവുമായി പ്രണയത്തിലായി. ഈ വിവരമറിഞ്ഞ ശങ്കരമൂര്‍ത്തി ഭാര്യയെ ഇതില്‍ നിന്നു വിലക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ ബന്ധത്തിന് വിലങ്ങുതടിയായ ശങ്കരമൂര്‍ത്തിയെ കൊല്ലാന്‍ പ്രതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. കൃഷിയിടത്തില്‍ തനിച്ചായിരുന്നു ശങ്കരമൂര്‍ത്തി താമസിച്ചിരുന്നത്. സംഭവദിവസം ഇരുവരും ഫാം ഹൗസിലെത്തുകയും ശങ്കരമൂര്‍ത്തിയുടെ കണ്ണില്‍ മുളകുപൊടിയെറിയുകയും ചെയ്തു. തുടര്‍ന്ന് വടി ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഇതിനു ശേഷം സുമംഗല ഭര്‍ത്താവിന്റെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച് മരണം ഉറപ്പിച്ചു.

മൃതദേഹം ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കിണറ്റില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു. ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഫാം ഹൗസിലെത്തി പരിശോധിച്ചപ്പോള്‍ കിടക്കയില്‍ മുളകുപൊടിയുടെ അവശിഷ്ടവും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്തു. സുമംഗലയെ ചോദ്യം ചെയ്യുകയും ഇവരുടെ ഫോണ്‍ കോള്‍ റെക്കോഡുകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ALSO READ: അവിഹിത ബന്ധം നേരില്‍ക്കണ്ട ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി ഭാര്യയും കാമുകനും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക