05
Jul 2024
Sat
05 Jul 2024 Sat
Woman Kills Husband for Being Less Educated Than Her

തന്നേക്കാൾ വിദ്യാഭ്യാസം കുറവായതിനാൽ ഭർത്താവിനെ വിഷംകൊടുത്തു കൊന്ന് 19കാരി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ധുംദാസ് ​ഗ്രാമത്തിലാണ് സംഭവം. വന്ദന എന്ന ടിന ​ഗദ്രിയാണ് 23കാരനായ ഭർത്താവ് മദനെ വിഷംകൊടുത്തു കൊന്നത്. കൂലിപ്പണിക്കാരനായിരുന്നു എട്ടാം ക്ലാസ് വരെ പഠിച്ച മദൻ. ഏഴുവർഷം മുമ്പ് മൈനറായിരിക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസം കുറവുള്ള മദനെ എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്ന ചിന്തയിൽ വന്ദന ഇതിനായി ഭർത്താവിന് വിഷ​ഗുളിക നൽകുകയായിരുന്നു. ​ഗുളിക കഴിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് നേരിട്ട മദനെ ഭിൽവാരയെ മഹാത്മ ​ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായദിനാൽ ഉദയ്​പൂരിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ് യുവാവ് മരിച്ചത്.

പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളുടെ സഹോദരിയെ വധുവിന്റെ സഹോദരൻ വിവാഹം കഴിക്കണമെന്ന ആചാരം ​ഗ്രാമത്തിൽ നിലവിലുണ്ടെന്നും ഇത്തരം ആചാരഭാ​ഗമായാണ് വന്ദനയും മദനനും വിവാഹിതരായതെന്നും പോലീസ് പറഞ്ഞു. വന്ദനയുടെ സഹോദരനും മദന്റെ സഹോദരിയും ആചാരപ്രകാരം വിവാഹിതരാവുകയും ഇരുവരും ഇപ്പോൾ വിദ്യാഭ്യാസം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

അടുത്ത് ബിരുദപഠനം പൂർത്തിയാക്കിയ വന്ദനയ്ക്ക് എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മദനനോട് അതൃപ്തിയായിരുന്നുവെന്നും തന്റെ സഹോദരനും മദന്റെ സഹോദരിയും വിവാഹിതരായതിൽ അവർക്ക് എതിർപ്പില്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. മദന്റെ മരണത്തിനു പിന്നാലെ പോലീസ് വന്ദനയെ അറസ്റ്റ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക