06
Nov 2024
Tue
06 Nov 2024 Tue
woman lost her legs after falls from private bus

ഇറങ്ങുംമുമ്പ് മുന്നോട്ടുനീങ്ങിയ സ്വകാര്യ ബസ്സിനടിയില്‍പെട്ട് വീട്ടമ്മയുടെ കാലുകളറ്റുപോയി. പത്തനംതിട്ട വടശ്ശേരിക്കരയില്‍ ചൊവ്വ വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയുടെ കാലുകളാണ് അറ്റുപോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടമുരുട്ടി-പന്തളം റൂട്ടിലോടുന്ന അല്‍ അമീന്‍ ബസ്സിലെ യാത്രികയായിരുന്നു ശോഭന. ഇവര്‍ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുക്കുകയും ശോഭന വാഹനത്തിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ശോഭനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക