22
Jan 2023
Thu
22 Jan 2023 Thu

വായ്പാ തർക്കത്തിൻ്റെ പേരിൽ മധ്യവയസ്കയെ കൊന്നു കുഴിച്ചുമൂടി. 54കാരിയായ മീന വാധമൻ ആണ് കൊല്ലപ്പെട്ടത്.ഡൽഹിയിലാണ് സംഭവം. ജനുവരി രണ്ടു മുതൽ കാണാതായ മീനയുടെ മൃതദേഹം ജനുവരി 11നാണ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് റെഹാൻ, മോബിൻ ഖാൻ, നവീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീന നിരവധി പേർക്ക് പണം കടംകൊടുത്തിരുന്നതായും ഇങ്ങനെ ഇപ്പോൾ പിടിയിലായവർക്കും ഇവർ നേരത്തേ പണം നൽകിയതായും ഇതു തിരിച്ചുവാങ്ങാൻ മീന ശ്രമിച്ചപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

മീനയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് മൊബീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയും വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ശ്മശാനത്തിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം പൊലീസ് കണ്ടെടുക്കുകയുമായിരുന്നു. പ്രതികളിൽ നിന്നു 5000 രൂപ വാങ്ങിയ ശ്മശാന സൂക്ഷിപ്പുകാരൻ മൃതദേഹത്തിൻ്റെ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.