09
Jul 2023
Sun
09 Jul 2023 Sun

മനോനില തെറ്റിയ നിലയില്‍ തെരുവില്‍ കണ്ടയാളെ യുവതി കൂട്ടിക്കൊണ്ടുപോയത് 10 വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവെന്നുറപ്പിച്ചാണ്. പക്ഷേ അബദ്ധം തിരിച്ചറിഞ്ഞത് വീട്ടിലെത്തിയ ശേഷം. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ്് സംഭവം. നഷ്ടപ്പെട്ട ഭര്‍ത്താവിനെ 10 വര്‍ഷത്തിനു ശേഷം യുവതിക്ക് തിരികെ ലഭിച്ച നിമിഷം ഏവരുടെയും ഹൃദയംതൊടുന്ന കാഴ്ചയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാനകി ദേവി(43)യാണ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ തെരുവില്‍ കാണപ്പെട്ടയാള്‍ കാണാതെ പോയ തന്റെ ഭര്‍ത്താവ് മോട്ടി ചന്ദ് ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍, എവിടെയായിരുന്നു ഇത്രനാളുമെന്നതടക്കമുള്ള ജാനകി ദേവിയുടെ ചോദ്യങ്ങള്‍ക്ക് തെരുവിലലഞ്ഞയാള്‍ മറുപടി നല്‍കിയിരുന്നില്ല. യുവതിയുടെ വീട്ടുകാരും മോട്ടി ചന്ദിനെ തിരിച്ചറിഞ്ഞു. മകനെ വിളിച്ചുവരുത്തി ജാനകി ദേവി അച്ഛനെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു.

വീട്ടിലെത്തിച്ച് നടത്തിയ ശരീര പരിശോധനയിലാണ് ഇതു മറ്റൊരാളാണെന്നുമുള്ള ബോധ്യം യുവതിക്കുണ്ടായത്. പിന്നാടാണ് രാഹുല്‍ എന്നയാളെയാണ് താന്‍ ഭര്‍ത്താവെന്ന് തെറ്റിദ്ധരിച്ച് വീട്ടിലെത്തിച്ചതെന്ന് വ്യക്തമായത്. ഇതോടെ രാഹുലിനോട് യുവതി മാപ്പപേക്ഷിക്കുകയും ചെയ്തു. അയല്‍ഗ്രാമത്തില്‍ നിന്ന് രാഹുലിന്റെ ബന്ധുക്കളും ഗ്രാമത്തലവനും യുവതിയെ ബന്ധപ്പെടുകയും പിന്നീട് ഇദ്ദേഹത്തെ കുടുംബത്തിന് കൈമാറുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക