01
Apr 2024
Sat
01 Apr 2024 Sat
woman set ablaze self during attachment action by bank dies in hospital

ഇടുക്കി നെടുങ്കണ്ടത്ത് ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.(woman set ablaze self during attachment action by bank dies in hospital)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ഏബ്രഹാം, സിപിഒ ടി അമ്പിളി എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

മുന്‍ ഉടമ വീട് പണയം വച്ച് പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പ തവണയായി അടയ്ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ ഇദ്ദേഹത്തില്‍ നിന്നു വീട് വാങ്ങിയത്. എന്നാല്‍ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ജപ്തി ചെയ്യാനായി പോലീസും ജീവനക്കാരും എത്തിയതോടെ ഇവര്‍ പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക