08
Jun 2023
Sun
08 Jun 2023 Sun

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീഡിപ്പിച്ചു. പീഡനദൃശ്യങ്ങൾ കാമറയിൽ പകർത്തി. വിവസ്ത്രയായ യുവതി ഓടിരക്ഷപ്പെട്ടു. അക്രമിയെ പൊലീസ് പിടികൂടി. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി കി​ര​ൺ ആ​ണ് പി​ടി​യി​ലാ‌​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു​വ​തി എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കി​ര​ൺ യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഒ​രു ഗോ​ഡൗ​ണി​ലെ​ത്തി​ച്ച് മ​ര്‍​ദി​ക്കു​ക​യും കെട്ടിയിട്ട് ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തത്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട യു​വ​തി ഞായർ രാ​വി​ലെ ഇവിടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​സ്ത്ര​യാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക