19
May 2023
Mon
19 May 2023 Mon

സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയിലിരുന്ന് മദ്യപിച്ച യുവതിയെ വെടിവച്ചുകൊന്നു. പാട്യാലയിലെ ദുഖ് നിവാരണ്‍ സാഹിബ് ഗുരുദ്വാരയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 35കാരിയായ പര്‍വീന്ദര്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുദ്വാരയിലെ വിശുദ്ധ കുളത്തിനു സമീപമിരുന്ന് മദ്യപിച്ച യുവതിയെ നിര്‍മല്‍ജിത്ത് സിങ് സെയ്‌നിയെന്നയാള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. നിര്‍മല്‍ജിത്ത് ലൈസന്‍സുള്ള തന്റെ തോക്കുപയോഗിച്ചാണ് യുവതിയെ വെടിവച്ചുവീഴ്ത്തിയത്.

ദുരുദ്വാരയിലിരുന്ന യുവതി മദ്യപിക്കുന്നതിനെതിരേ വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തുവരികയും യുവതിയെ പിടികൂടി ഗുരുദ്വാര മാനേജരുടെ അടുത്തെത്തിക്കുകയും ചെയ്തു. മാനേജരുടെ ഓഫിസിനു സമീപം യുവതിയുമായി ഇവര്‍ നില്‍ക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. മറ്റൊരു വിശ്വാസിക്കും വെടിയേറ്റു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. മൂന്നു വെടിയുണ്ടകളാണ് യുവതിക്ക് കൊണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക