02
Dec 2023
Fri
02 Dec 2023 Fri

ഉത്തർപ്രദേശിൽ പാസ്പോർട്ട് വെരിഫിക്കേഷന്റെ ഭാ​ഗമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് വെടിയേറ്റു. അലി​ഗഡിലാണ് സംഭവം. സബ് ഇൻസ്പെക്ടർ മനോജ് ശർമയുടെ കൈയിലിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. യുവതിയുടെ തലയിലാണ് വെടിയുണ്ട തറച്ചുകയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഭവത്തിന്റെ സിസിടിവി ദൃശ്യവും ഇതിനിടെ പുറത്തുവന്നു. പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ഉദ്യോ​ഗസ്ഥരുടെ മുന്നിൽ നിൽക്കുമ്പോൾ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ തോക്ക് സബ് ഇൻസ്പെക്ടറായ മനോജ് ശർമയ്ക്ക് കൈമാറുകയായിരുന്നു.

മനോജ് ശർമ ഈ തോക്ക് കൈയിൽ വാങ്ങി ലോഡ് ചെയ്ത ശേഷം കാഞ്ചിയിൽ വിരലമർത്തുകയും വെടിയുണ്ട യുവതിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു. വെടിയേറ്റയുടൻ യുവതി നിലത്തുവീണു. ​വെടിയേറ്റ യുവതിയെ ഉടൻ ജെഎൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ​ഗുരുതരമായി തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക