17
Mar 2026
Tue
17 Mar 2026 Tue
Thrissur Ollur murder

തൃശ്ശൂര്‍: ഒല്ലൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അയല്‍വാസി കുത്തികൊന്നു. ക്രിസ്റ്റഫര്‍ നഗറില്‍ പൊറത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകള്‍ സൗമ്യ (46)യെ ആണ് നടുറോഡില്‍ കുത്തിക്കൊന്നത്. ആക്രമണത്തിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതി പ്രതി അപ്പാടന്‍ തോമസ്(65) കിണറ്റില്‍ വീണു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെട്ടി പ്രതിയെ പുറത്തെടുക്കുകയായിരുന്നു. ശേഷം ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ചീരാച്ചിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് പ്രതിയായ തോമസ്. അയല്‍വാസിയായ തോമസിന്റെ പേരില്‍ സൗമ്യ നേരത്തേ പൊലീസില്‍ പരാതി നല്‍കുകയും ഇതില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

അയല്‍വാസികളായ ഇവര്‍ തമ്മില്‍ ഇടക്കിടെ തര്‍ക്കങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.