23
Nov 2024
Sat
23 Nov 2024 Sat
woman strangulates 5 year old daughter after boyfriend s family refused to accept her

മകള്‍ ഉള്ളതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്ന് കാമുകന്റെ കുടുംബം നിലപാട് സ്വീകരിച്ചതോടെ അഞ്ചുവയസ്സുകാരിയെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്നു യുവതിയും മകളും. എന്നാല്‍ മകള്‍ ഉള്ള യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് കാമുകന്റെ കുടുംബം അറിയിച്ചു.

ഇതിന്റെ നിരാശയില്‍ യുവതി മകളെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഡല്‍ഹിയിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ മൃതദേഹമായി എത്തിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അമ്മയെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകവിവരം പുറത്തുവരികയും ചെയ്തു.
പരസ്യം ചെയ്യല്‍

ഹിമാചല്‍ പ്രദേശില്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു യുവതിയും മകളും താമസിച്ചിരുന്നത്. അവിടെ വച്ച് മകള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. കൊലപാതകം, പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക