ചെന്നൈ: വഞ്ചിച്ചുവെന്നാരോപിച്ച് കാമുകന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് കാമുകി. കാമുകിയുടെ ആക്രമണത്തിൽ യുവാവിന്റെ മുഖത്തും കൈകളിലും പൊള്ളലേറ്റു. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം.
|
വർണ്ണപുരം സ്വദേശി കാർത്തി(27)ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കാർത്തി ജോലി ചെയ്യുന്നത്. ബന്ധുവായ മീനാദേവിയുമായി കാർത്തിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാർത്തി ഉറപ്പുനൽകിയിരുന്നു.
എന്നാൽ മറ്റൊരു പെൺകുട്ടിയുമായി കാർത്തിയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെന്നറിഞ്ഞ മീനാദേവി ശനിയാഴ്ച കാർത്തിയെ കാണാനെത്തി. തുടർന്ന് വഴക്കായി. ഇതിനിടെ മീനാദേവി കാർത്തിയുടെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





