15
Apr 2025
Mon
15 Apr 2025 Mon
woman who filed complaint against husband found dead in Changanacherry

കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍. വിവരമറിഞ്ഞെത്തിയ പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി മോസ്‌കോ സ്വദേശി മല്ലികയെ(38) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മല്ലികയുടെ ഭര്‍ത്താവ് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അനീഷ് തന്നെയാണ് മരണ വിവരം പോലീസിനെ അറിയിച്ചത്. അനീഷ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴിക്കുണ്ടാക്കാറുണ്ടെന്നും ഇതിനെത്തുടര്‍ന്ന് മല്ലിക പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക