08
Mar 2024
Mon
08 Mar 2024 Mon
wont renew cpim membership says former mla s rajendran

നെടുങ്കണ്ടം: സിപിഐഎം അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ഏരിയാ സെക്രട്ടറി അടക്കമുള്ള സിപിഐഎം നേതാക്കളെത്തി തന്നോട് അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അംഗത്വം പുതുക്കുന്നില്ലെന്നും എസ് രാജന്ദ്രന്‍ പറഞ്ഞു. താന്‍ ബിജെപിയില്‍ പോകുമെന്നല്ല അതിന് അര്‍ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ എ രാജയ്‌ക്കെതിരേ പ്രവര്‍ത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവര്‍ക്കൊപ്പം നിന്ന് പോകാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു എസ്. രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്.

അടുത്തിടെ ബിജെപി ദേശീയ നേതാക്കളെത്തി എസ് രാജന്ദ്രനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിച്ച എസ് രാജേന്ദ്രന്‍ താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കണ്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതാവിനെ ബിജെപിയിലെത്തിക്കാനുള്ള ഇടപെടലിനു പിന്നാലെയാണ് സിപിഐഎം പ്രാദേശിക നേതൃത്വം എസ് രാജേന്ദ്രനെ കണ്ട് അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക