മലപ്പുറം: എം.ഇ.എസ് മമ്പാട് കോളജിലെ ആദ്യ മലയാള അധ്യാപകനും സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായിരുന്ന പ്രഫ. സി.വി.എന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.
|
ആത്മകഥ/ജീവചരിത്ര ഗ്രന്ഥങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. 2013 ജനുവരി ഒന്നിനു ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ആത്മകഥ/ജീവചരിത്രഗ്രന്ഥങ്ങളാണ് അയയ്ക്കേണ്ടത്.
ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. പുരസ്‌കാരസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പുസ്തകങ്ങളുടെ മൂന്നു കോപ്പിവീതം കണ്‍വീനര്‍, പ്രഫ.സി.വി.എന്‍ പുരസ്‌കാര സമിതി, എം.ഇ.എസ് മമ്പാട് കോളജ്, മമ്പാട് കോളജ് പി.ഒ., മലപ്പുറം -676542 എന്ന വിലാസത്തില്‍ 2023 മെയ് 31നകം ലഭിക്കേണ്ടതാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


