മലയാളത്തിൽ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ വിജയിക്കത്തത് മലയാളികൾ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണെന്ന് ആനന്ദ് നീലകണ്ഠൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി 3 എഴുത്തോലയിൽ” ടെയിൽസ് ഫ്രം മാഹിഷ്മതി: ദ ബാഹുബലി ട്രിലോജി” എന്ന വിഷയത്തിൽ ഒരു സിനിമ എങ്ങനെ നോവൽ ആയി മാറി എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
നെറ്റ് ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ സീരീസ് ആയി ഒതുങ്ങി പോകേണ്ട ഒന്നാണ് ഇന്ന് ലോക ജനശ്രദ്ധ ആകർഷിച്ച ബാഹുബലി ആയി മാറിയത് എന്ന് ചർച്ചയിൽ പറഞ്ഞു.
ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കഥാകഥനം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്ന പ്രേക്ഷകരിൽ നിന്നുള്ള ചോദ്യത്തിന് ടെക്നോളജി വളരുന്നതിനനനുസരിച്ച് കഥാകഥനത്തിനുള്ള വഴികൾ കണ്ടുപിടിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആനന്ദ് നീലകണ്ഠൻ്റെ ഡി സി ബുക്ക് പ്രസിദ്ധീകരിച്ച ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ മീന ടി പിള്ള പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



