08
Mar 2023
Fri
08 Mar 2023 Fri

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.88 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയിൽ.
സാറാ തോമസിന്റെ മുറിപ്പാടുകൾ, അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകൾ ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.