20
Mar 2026
Fri
20 Mar 2026 Fri
Wrong Plane and 8 Hours In Air then A U-Turn to Delhi

അനുമതിയില്ലാത്ത വിമാനവുമായി കാനഡയിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനം അബദ്ധം മനസ്സിലായതോടെ എട്ടുമണിക്കൂറിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ എഐ185 ബോയിങ് 777-200എല്‍ആര്‍ വിമാനം ഇന്നലെ രാവിലെ 11.34നാണ് കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വിമാനം പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ വിമാനത്തിന് കാനഡയില്‍ പ്രവേശിക്കാന്‍ ക്ലിയറന്‍സ് ഇല്ലെന്ന വസ്തുത തിരിച്ചറിയുന്നത്. അപ്പോഴേക്കും വിമാനം ചൈനീസ് ആകാശപരിധിയിലായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ വിമാനം ഡല്‍ഹിയിലേക്ക് തിരികെ പറന്നു. പുറപ്പെട്ട് ഏഴ് മണിക്കൂറും 54 മിനിറ്റും ആയപ്പോള്‍ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോയിങ് 777-300ഇആര്‍ വിമാനങ്ങള്‍ക്കു മാത്രമാണ് കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യക്ക് അനുമതിയുള്ളത്. യാത്രാമധ്യേ മാത്രമാണ് ഇതു തിരിച്ചറിഞ്ഞത്. വിമാനം തിരിച്ചിറക്കിയതിനു ശേഷം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തുകയും ചെയ്തു. വെള്ളി രാവിലെ ശരിയായ വിമാനത്തില്‍ യാത്രക്കാരെ കയറ്റുകയും വാന്‍കൂവറിലേക്ക് പുറപ്പെടുകയുമായിരുന്നു.

ALSO READ: ഐആര്‍ജിസി വക്താവ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു