ഇറാനുവേണ്ടി ചാരപ്പണി ചെയ്ത ഐഡിഎഫ് റിസര്‍വ് സൈനികനെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍. അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാന രംഗത്തു പ്രവര്‍ത്തിച്ചുവരികയായിരുന്ന സൈനികനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസും ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ ബേത്തും അറിയിച്ചു.
|
ജറൂസലേം സ്വദേശിയായ 26കാരനായ റാസ് കോഹന്‍ ആണ് അറസ്റ്റിലായത്. ഒരു മാസമായി റാസ് കോഹന്‍ ഇറാനിയന്‍ ഇന്റലിജന്‍സുമായി സഹകരിച്ചുവരികയായിരുന്നു.
2025 ഡിസംബറില്‍ ഇയാള്‍ ഇറാനിയന്‍ ഏജന്റിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായും പോലീസും ഷിന്‍ബേത്തും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അയണ്‍ ഡോമുകളുടെ സ്ഥാനവും പ്രവര്‍ത്തനവും അടക്കമുള്ള വിവരങ്ങള്‍ കൈമാറിയതിന്റെ പ്രതിഫലമായി 1000 ഡോളര്‍ ക്രിപ്‌റ്റോകറന്‍സിയായി റാസ് കോഹന്‍ കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇറാനില്‍ മൊസാദ് ഏജന്റുമാര്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തി ഉന്നത നേതാക്കളെ കൊല്ലാന്‍ ഇസ്രായേലിനെ സഹായിച്ചുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേലിനെതിരേ സമാനരീതിയില്‍ ഇറാനും പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. അയണ്‍ഡോമുകളെ നിഷ്പ്രഭമാക്കി ഒട്ടേറെ മിസൈലുകളാണ് ഇറാനില്‍ നിന്ന് ഇസ്രായേലില്‍ പതിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





