02
Oct 2024
Fri
02 Oct 2024 Fri
young couples dupes hundreds of elderly people of 35 crore rupees

ഇസ്രായേല്‍ നിര്‍മിത ടൈം മെഷീനിലൂടെ യൗവനം തിരിച്ചുപിടിക്കാമെന്ന് വാഗ്ദാനം നല്‍കി യുവ ദമ്പതികള്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിവൈവല്‍ വേള്‍ഡ് എന്ന പേരില്‍ തെറാപ്പി കേന്ദ്രം തുടങ്ങിയ രാജീവ് കുമാര്‍ ദുബേയും ഭാര്യ രശ്മി ദുബേയും 60 വയസ്സുകാരനെ 25കാരനാക്കി മാറ്റാമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. അന്തരീക്ഷ മലിനീകരണം മൂലമാണ് പെട്ടെന്ന് വാര്‍ധക്യം പിടികൂടുന്നതെന്നും ഓക്‌സിജന്‍ തെറാപ്പിയിലൂടെ മാസങ്ങള്‍ക്കൊണ്ട് യൗവനം തിരിച്ചുപിടിക്കാമെന്നായിരുന്നു ഇരുവരുടെയും വാഗ്ദാനം.

10 സെഷനുകള്‍ക്ക് 6000 രൂപയും മൂന്ന് വര്‍ഷം നീളുന്ന തെറാപ്പിക്ക് 90000 രൂപയുമാണ് ദമ്പതികള്‍ തങ്ങളുടെ വലയില്‍ വീണവരില്‍ നിന്ന് ഈടാക്കിയിരുന്നത്. തന്റെ കൈയില്‍ നിന്ന് 10.75 ലക്ഷം രൂപ ദമ്പതികള്‍ കബളിപ്പിച്ചു കൈക്കലാക്കിയെന്ന് ചൂണ്ടിക്കാട്ടി രേണു സിങ് എന്ന വനിതയാണ് ആദ്യം പോലീസിനെ സമീപിച്ചത്. പലരില്‍ നിന്നായി രാജീവ് കുമാര്‍ ദുബേയും ഭാര്യ രശ്മി ദുബേയും 35 കോടിയോളം രൂപ തട്ടിയെടുത്തുവെന്നും രേണു സിങ് പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും വിദേശത്തേക്ക് കടന്ന ദമ്പതികളെ പിടികൂടാനായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക