23
Sep 2024
Sat
23 Sep 2024 Sat
young man bleed to death after a car hit and run

കണ്ണൂര്‍: ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവ് രക്തം വാര്‍ന്നുമരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ്(38) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ശിവപുരം കൊളാരിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാസ് ബൈക്കില്‍ ഭാര്യവീട്ടിലേക്ക് വരുന്ന വഴി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതോടെ റിയാസ് അരമണിക്കൂറോളം റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാര്‍ എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല. കാര്‍ പിന്നീട് പോലീസ് പിടിച്ചെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക