മരംമുറിക്കാന്‍ റോഡിനു കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തിലുടക്കി ബൈക്ക് യാത്രികന്‍ മരിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ ആണ് അപകടം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32)ആണ് മരിച്ചത്. ഭാര്യക്കും രണ്ടു മക്ക ള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മുത്തുര്‍ കുറ്റപ്പുഴ റോഡില്‍ വച്ച് സെയ്ദ് അപകടത്തില്‍ പെട്ടത്.
|
മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്നിരുന്ന മരത്തിന്റെ ശിഖരം മുറിച്ചുനീക്കുന്നതിനായി കെട്ടിയ കയറാണ് സെയ്ദിന്റെ കഴുത്തില്‍ ഉടക്കിയത്. യുവാവിനെ ഉടന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെയ്ദിന്റെ ഭാര്യയും രണ്ടുമക്കളും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മരംമുറിയുടെ കരാറുകാരനെയും മരംവെട്ടുതൊഴിലാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





