19
Jul 2023
Mon
19 Jul 2023 Mon

പാര്‍ക്കില്‍ ഉറങ്ങിക്കിടന്നിരുന്ന യുവതി പുല്ലുവെട്ട് യന്ത്രം കയറി മരിച്ചു. കാലിഫോര്‍ണിയയില്‍ ആണ് സംഭവം. ക്രിസ്റ്റിന്‍ ഷാവസ് എന്ന 27കാരിയാണ് യന്ത്രം കയറി ഞെരിഞ്ഞമര്‍ന്നു മരിച്ചത്. ജൂലൈ എട്ടിന് തൊഴിലാളി പാര്‍ക്കിലെ പുല്ല് യന്ത്രം ഉപയോഗിച്ചുവെട്ടുന്നതിനിടെയാണ് അപകടം. യന്ത്രം കയറി യുവതി മരിച്ച ശേഷമാണ് തൊഴിലാളി ഇതു കണ്ടത്. ഉടന്‍ തന്നെ തൊഴിലാളി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യുവതിയുടെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാണിച്ചെന്ന് കുടുംബം ആരോപിച്ചു. തങ്ങള്‍ ഭവനരഹിതരായതുകൊണ്ടാണ് മൃതദേഹം അധികൃതര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതെന്നും മകള്‍ മരിച്ച് ദിവസങ്ങള്‍ക്കു ശേഷവും അപകടസ്ഥലത്ത് നിന്ന് അവളുടെ പല്ലുകളും അസ്ഥികഷ്ണങ്ങളും വരെ ലഭിച്ചുവെന്ന് പിതാവ് ക്രിസ്റ്റഫര്‍ മാധ്യമങ്ങളോടു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക