ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി മരിച്ചു. ബംഗളൂരുവിലെ ഡോ.രാജ്കുമാര്‍ റോഡ് നവരംഗ് ബാര്‍ ജങ്ഷനിലാണ് അപകടം. കാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.
|
ചൊവ്വാഴ്ച വൈകീട്ട് ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപോര്‍ട്ട്. തീ പടര്‍ന്നുപിടിക്കുകയും 45 സ്‌കൂട്ടറുകള്‍ കത്തിനശിക്കുകയും ചെയ്തു. രാത്രി ഏറെ വൈകിയാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനു ശേഷമാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്.
തീപിടിത്തമുണ്ടായപ്പോള്‍ ആറു ജീവനക്കാരാണ് ഷോറൂമില്‍ ഉണ്ടായിരുന്നത്. കാഷ്യര്‍ റൂമിലായിരുന്ന പ്രിയയ്ക്ക് കനത്ത പുകയും തീയും കാരണം പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് മറ്റു ജീവനക്കാര്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജന്മദിനത്തലേന്നായിരുന്നു പ്രിയയുടെ മരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്ന് ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രിയയും കൂട്ടുകാരും. ഇതിനിടെയാണ് ഷോറൂമിന് തീപിടിച്ചതും യുവതിക്കു ജീവന്‍ നഷ്ടമായതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





