ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു.
|
തലശ്ശേരിയിലെ ഓഫീസ് മുറിയിൽ ഈ മാസം മൂന്നിനാണ് ബിജെപി പ്രാദേശിക നേതാവ് രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇതിനു പിന്നാലെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ സമ്മർദം ചെലുത്തിയതാണ് രമേശനെ ആത്മഹത്യയിലേക്കു നയിച്ചത്.
ALSO READ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





