ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; യുവാവ് മരിച്ചു
|
കൊച്ചി: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീന്‍ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
മരണകാരണം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. എന്‍ജിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. ഭാര്യ: സ്മിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.
youth dies after eating prawn curry
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





