15
Feb 2025
Sun
15 Feb 2025 Sun
YouTuber Lakshay Chaudhary

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ യുട്യൂബര്‍ ലക്ഷ്യ ചൗധരി. ( YouTuber Lakshay Chaudhary Attacked By Influencers) തന്റെ റോസ്റ്റിങ് ആന്റ് എക്‌സ്‌പോസ് വീഡിയോകളിലൂടെ തട്ടിപ്പുകാരെ പുറത്തുകൊണ്ടുവന്നതിന് ഒരു സംഘം സോഷ്യല്‍ മീഡിയ ഇന്റഫ്‌ളുവന്‍സര്‍മാര്‍ ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള യുട്യൂബറാണ് ചൗധരി. എതിരാളികളായ അമന്‍ ബിസ്ല, ഹര്‍ഷ് വികല്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ചേര്‍ന്നാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചത്. റഷ്യയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം.

യുട്യൂബ് വഴി തന്നെയാണ് ഞെട്ടിക്കുന്ന സംഭവം ചൗധരി വെളിപ്പെടുത്തിയത്. ഡല്‍ഹി മുതല്‍ നോയിഡ വരെ ആയുധധാരികളായ സംഘം തന്റെ കാര്‍ പിന്തുടര്‍ന്നു. അവര്‍ എന്നെ കൊല്ലാന്‍ തന്നെയാണ് വന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. മൂന്നു കാറുകളിലായാണ് അവര്‍ പിന്തുടര്‍ന്നതെന്നും ചൗധരി പറഞ്ഞു.

ALSO READ: മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് പുല്ലുവില; ഇന്ത്യക്കാരെ വീണ്ടും ചങ്ങലയ്ക്കിട്ട് നാട് കടത്തി ട്രംപ്

എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ പോലീസ് സഹായത്തിന് ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ചൗധരി ആരോപിച്ചു. പൊതു സുരക്ഷ സംബന്ധിച്ച് ഗുരുതര ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്തരം സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് പേരാണ് ചൗധരിക്ക് പിന്തുണ അറിയിച്ച് എത്തിയത്. അധികൃതര്‍ എത്രയും പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്ഷയ് ചൗധരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

YouTuber Lakshay Chaudhary Claims 8-10 Goons Tried To Murder Him: They Had Plenty Of Weapons