22
Aug 2022
Sun
22 Aug 2022 Sun

ഹെലികോപ്ടറില്‍ തൂങ്ങിക്കിടന്ന് ഒരുമിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുള്‍അപ്‌സ് എടുത്തതിന്റെ ലോകറെക്കോഡ് ഇനി ഡച്ച് ഫിറ്റ്‌നസ് യൂട്യൂബേഴ്‌സ്. സ്റ്റാന്‍ ബ്രൗണിയും അര്‍ജന്‍ ആല്‍ബേഴ്‌സുമാണ് കഴിഞ്ഞമാസം ആറിന് ബെല്‍ജിയത്തിലെ ഹോവിനന്‍ എയര്‍ഫീല്‍ഡില്‍ വച്ച് ഹെലികോപ്ടറില്‍ തൂങ്ങിക്കിടന്ന് ഏറ്റവുംകൂടുതല്‍ പുള്‍അപ്‌സ് ചെയ്ത് റെക്കോഡിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആദ്യ ശ്രമം നടത്തിയ അര്‍ജന്‍ ഒരു മിനിറ്റില്‍ 24 പുള്‍അപ്‌സ് ചെയ്ത് നിലവിലെ 23 എന്ന ലോകറെക്കോഡ് തിരുത്തി. രണ്ടാം ശ്രമം നടത്തിയ സ്റ്റാന്‍ 25 പുള്‍അപ്‌സ് എടുത്ത് അര്‍ജന്റെ ലോകറെക്കോഡ് തിരുത്തി. അര്‍മേനിയക്കാരനായ റോമന്‍ സഹ്രദ്യാന്റെ പേരിലായിരുന്നു ഇതുവരെ ഈ ഗണത്തിലെ ലോകറെക്കോഡ്(23). 

 

ഹെലികോപ്ടറില്‍ തൂങ്ങിയുള്ള പുള്‍അപ്‌സ് പരിശീലിക്കുന്നതിനായി ഉയരത്തില്‍ നിന്നു കെട്ടിത്തൂക്കിയ കയറില്‍ ഘടിപ്പിച്ച പിവിസി പൈപ്പിലായിരുന്നു ഇരുവരും പ്രാക്ടീസ് ചെയ്തത്. 15 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് ഇരുവരും ലോകറെക്കോഡ് ശ്രമത്തിനായി ഹെലികോപ്ടര്‍ വരുത്തിയത്.