ഐസിഫോസില്‍ 10 ദിവസത്തെ ബ്രിഡ്ജ് കോഴ്‌സുകള്‍
|
കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതണ്‍ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാര്‍ഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂലൈ 29 മുതല്‍ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്നു.
10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാം പ്ലസ്ടു തലത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ബയോളജി സയന്‍സ് പൂര്‍ത്തികരിച്ചതിനു ശേഷം കമ്പ്യൂട്ടര്‍ / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനിയറിങ് സ്ട്രീമുകളില്‍ ഡിഗ്രി പ്രവേശനം നേടാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിലാണ് പ്രോഗ്രാം നടത്തുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ക്ലാസുകള്‍.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
സ്‌കൂളില്‍ നിന്ന് കോളേജിലേക്കുള്ള പരിവര്‍ത്തന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് വളരെ പ്രയോജനകരമാകും. പ്രാക്ടിക്കല്‍ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്‌സില്‍ നിന്നും ലഭിക്കും. കൂടാതെ ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും സാധിക്കും. ഒരു ബാച്ചില്‍ 30 സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്.
ഒരാള്‍ക്ക് 2,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 24.
https://icfoss.in/eventdetails/194 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
കുടുതല്‍വിവരങ്ങള്‍ക്ക്: 7356610110, +91 2700012/13, 0471 2413013, 9400225962.
10 days bridge course in ICFOSS


