29
Feb 2024
Fri
29 Feb 2024 Fri
10 year old girl mauled to death by stray dogs

യുപിയില്‍ പത്തുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ ബര്‍ഗദ്വ ഗ്രാമത്തിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ആബിദ് അലിയുടെ മകളായ തരന്നും ആണ് മരിച്ചത്. (10 year old girl mauled to death by stray dogs)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റുകുട്ടികള്‍ക്കൊപ്പം ആടുകളെ മേച്ചു നില്‍ക്കുമ്പോഴായിരുന്നു തരന്നുമിനെ നായ്ക്കള്‍ ആക്രമിച്ചത്. രണ്ടു ഡസനിലേറെ മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഓടിപ്പോയി നാട്ടുകാരെ കൂട്ടിവന്നാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.