20
Jan 2025
Wed
20 Jan 2025 Wed
11 dies after train hit them after jumping from another train

ട്രെയിനു തീപിടിച്ചെന്ന കുപ്രചാരണം കേട്ട് പുറത്തേക്ക് ചാടിയ 11 പേര്‍ മറ്റൊരു ട്രെയിനിടിച്ചുമരിച്ചു. മഹാരാഷ്ട്ര ജല്‍ഗാവ് ജില്ലയിലെ പച്ചോറ റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. പുഷ്പക് എക്‌സ്പ്രസില്‍ നിന്നാണ് യാത്രികര്‍ ചാടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ബി4 കോച്ചില്‍ തീപ്പൊരി കണ്ട യാത്രക്കാര്‍ പിന്നാലെ ചങ്ങല വലിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്കു ചാടുകയായിരുന്നു.

ഇതില്‍ കുറച്ചുപേര്‍ ട്രാക്കിലേക്ക് വീണു. ഈ സമയം കടന്നുപോയ കര്‍ണാടക എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരിച്ചവരുടെ എണ്ണം ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.