പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ നഗരത്തിൽ പൊലീസ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ വൻ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം.
|
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക്‌പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയ ശേഷം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. സ്ഫോടനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി.
തെഹ്‌രീക്കി താലിബാൻ പാകിസ്താൻ (TTP) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഖൈബർ പഖ്തൂൺഖ്വയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ALSO READ:ഭാര്യയെ കൊന്ന് വീട്ടിൽ സൂക്ഷിച്ചത് മൂന്നുദിവസം; ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതോടെ യുവാവിന് പിടിവീണു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





