19
Jun 2023
Fri
19 Jun 2023 Fri

11 വയസ്സുള്ള കുട്ടികള്‍ ഡയപ്പര്‍ ധരിച്ച് സ്‌കൂളിലെത്തുന്നതില്‍ ആശങ്ക അറിയിച്ച് അധ്യാപകര്‍. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കൂടി കാരണമാവുന്ന പ്രവണത കൂടുതല്‍ കുട്ടികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപകര്‍ ഇതിനെതിരേ രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലന്റിലെ സ്‌കൂളുകളിലാണ് മുതിര്‍ന്ന കുട്ടികള്‍ ഡയപ്പര്‍ ധരിച്ചെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വിസ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് മേധാവി ഡാഗ്മര്‍ റോസ് ലര്‍ ആണ് 11 വയസ്സുള്ള കുട്ടികള്‍ പോലും ഡയപ്പര്‍ ധരിച്ചു സ്‌കൂളുകളിലെത്തുന്ന പതിവ് തുടരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ചെറുപ്രായത്തില്‍ കുട്ടികളെ ഡയപ്പര്‍ ധരിപ്പിച്ച് സ്‌കൂളില്‍ വിടുകയും ഈ പതിവ് അവര്‍ മുതിര്‍ന്നപ്പോഴും തുടരുകയാണെന്നും മറിച്ച് ആരോഗ്യപരമായ കാരണങ്ങളല്ല അതിനു പിറകിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക