റായ്പൂര്‍: ക്രിക്കറ്റ് മത്സരത്തിൽ തോറ്റതിന് 15കാരനെ ബാറ്റ് കൊണ്ട് അടിച്ച് കൊന്നു. രാജസ്ഥാനിലെ ഭവാനി മാണ്ഡിയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. ഭവാനി മാണ്ഡിയിലെ രാജസ്ഥാൻ ടെക്‌സ്റ്റൈൽസ് മിൽസ് ലേബർ കോളനിയിൽ താമസിക്കുന്ന പ്രകാശ് സാഹു എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുകേഷ് മീന (20) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
പത്താം ക്ലാസുകാരനായ സാഹുവും ബി.എ അവസാന വർഷ വിദ്യാർഥിയായ മുകേഷ് മീനയും സുഹൃത്തുക്കളാണ്. കോളനി ഗ്രൗണ്ടിൽ സ്ഥിരമായി ഇരുവരും ക്രിക്കറ്റ് കളിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയായിരുന്നു സാഹു.
ഇതിനിടെ തോറ്റതിന്‍റെ അമര്‍ഷത്തില്‍ ഓടിയെത്തിയ മുകേഷ് സാഹുവിന്‍റെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മുകേഷിനെതിരെ കൊലപാതക കുറ്റം ചുമത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





