31
Sep 2025
Mon
31 Sep 2025 Mon
man arrested for stealing gold from locked house in Kozhikkode

കോഴിക്കോട് പറമ്പില്‍ ബസാറില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖില്‍ ആണ് പിടിയിലായത്. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ കഴിഞ്ഞദിവസം മോഷണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രി ആവശ്യത്തിന് പോയ കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന് സമീപത്തെ ഇടവഴിയിലൂടെ ഒരാള്‍ നടന്നു പോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഇന്നലെ കക്കോടിയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അഖില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ആണ് പറമ്പില്‍ ബസാറിലെ മോഷണത്തെക്കുറിച്ച് കുറ്റസമ്മതം നടത്തിയത്.

ALSO READ: ദുബയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കൊന്ന് ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക