12
Oct 2023
Mon
12 Oct 2023 Mon

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ 17കാരി ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീക്കിന്റെയും സുമയ്യാ ബീവിയുടെയും മകൾ നജാ ഫാത്തിമയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്പാണ് നജാ ഫാത്തിമ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയാതായിരുന്നു. അവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ എന്നിവർ സഹോദരങ്ങളാണ്. ജിദ്ദ കെഎംസിസി വെൽഫയർ വിങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക