ജിദ്ദ: സിജി ജിദ്ദ വനിതാ വിഭാഗമായ ജെ സി ഡബ്ല്യൂ സി സംഘടിപ്പിച്ച പ്രസംഗമത്സരം ആവേശകരമായി. അംഗങ്ങളുടെ ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വപാടവം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
|
“സമൂഹത്തെ പരിപോഷിപ്പിക്കുന്ന നേതാക്കളെ വാർത്തെടുക്കുക” എന്ന CIGI CLP-യുടെ ആശയത്തിൽ ഊന്നി, അംഗങ്ങൾക്ക് ആത്മവിശ്വാസവും നേതൃത്വശേഷിയും വളർത്തി സമൂഹസേവനത്തിന് പ്രാപ്തരായ നേതാക്കളായി മാറാനുള്ള പ്രചോദനാത്മക പഠനാനുഭവം ഒരുക്കുക എന്ന ദൗത്യം ആണ് പരിപാടിയുടെ അടിസ്ഥാനം.
പ്രസംഗം, ടേബിൾ ടോപ്പിക്ക് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം മുനീറ മുഹമ്മദലി നേടിയപ്പോൾ രണ്ടാം സ്ഥാനം ഫാത്തിമ നർഗീസ് കരസ്ഥമാക്കി. ടേബിൾ ടോപ്പിക്ക് വിഭാഗത്തിൽ ഷംന റിയാസ്, സിമി അബ്ദുൽ ഖാദർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജെ സി ഡബ്ല്യൂ സി ആദ്യമായി നേരിട്ടുള്ള വേദിയിൽ സംഘടിപ്പിച്ച ഈ മത്സരം അംഗങ്ങൾക്ക് വേദിഭയം മറികടക്കാനും ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും പരസ്പരം പഠിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായി.
റഫ്‌സീന അഷ്ഫാഖ്, രജിയ വീരാൻ , അനീസ ബൈജു , റയാനത്ത് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റൂബി സമീർ, ഷൈമിൻ എന്നിവർ ടൈമർ ആയിരുന്നു. ശബാന നൗഷാദ്,റഷ നസീഹ്, ജബ്ന ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആയിഷ റാൻസിയുടെ അവതരണത്തിൽ നടന്ന പരിപാടിയിൽ ജെസ്സി സുബൈർ ഖിറാഅത്ത് നിർവഹിച്ചു. ഷബാന നൗഷാദ് സ്വാഗതപ്രസംഗവും റഫ്സീന അഷ്ഫാഖ് അധ്യക്ഷപ്രസംഗവും നടത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





