04
Nov 2026
Wed
04 Nov 2026 Wed

ജിദ്ദ: സൗദി അറേബ്യൻ വിമാനക്കമ്പനിയായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. നവംബർ 9 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതോടെ ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് കൂടുതൽ സൗകര്യമാകും. നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന യാത്രക്കാർക്ക് യാത്രാസമയം കുറയ്ക്കാനും പുതിയ സർവീസ് സഹായകമാകും.

കേരളത്തിലേക്കുള്ള വിമാനയാത്രാ സൗകര്യം വർധിപ്പിക്കുന്ന പുതിയ സർവീസ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ALSO READ:ബംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് അടിച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക